അഴിമതിയും വർഗീതയും നാടിനാപത്ത്

അഴിമതിയും വർഗീതയും നാടിനാപത്ത്
നല്ല നാളേക്ക് വേണ്ടി നമ്മൾക്ക് ഒന്നിക്കാം

Saturday 18 April 2020

പ്രതിപ്രക്ഷം കേരളത്തിന്റെ അന്തകന്മാർ ആകുമോ.

വളരെ പ്രശംസമായ നിലയിൽ ലോകത്തിനു തന്നെ മാതൃക ആയ കേരളത്തിന്റെ എല്ലാ നേട്ടങ്ങളെയും കാറ്റിൽ  പറത്തുന്ന നടപടി ആയി പോയി പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. എന്തിനു വേണ്ടി എന്ന് സാധാരണ ജനത്തിനു മനസ്സിലാവുന്നു. ഇനിയും എത്ര വലിയ അഴിമതി വിഷയങ്ങൾ ഉണ്ടങ്കിൽ അതു ചർച്ച ചെയ്യാനും പരിഹരിക്കാനും സമയ മുണ്ടന്ന് പ്രതിപക്ഷം ഓർക്കേണ്ടതായിരുന്നു. ലോകത്ത് ആകമാനം പടർന്നു പിടിച്ചതിന്റെ വ്യാപ്തിയും വേഗതയും നോക്കുമ്പോൾ കേരളത്തിന്റെ വിദേശ രാജ്യങ്ങളു ആയുള്ള ബന്ധവും ഒക്കെ കൂട്ടി വായിക്കുമ്പോൾ സർക്കാർ കണക്കു കൂട്ടിയത് ഒരു വലിയ സംഖ്യ ആയിരുന്നു. തന്റെ എല്ലാ അറിവുകളും  പരിചയവും നിസ്വാർത്ഥമായി ഈ മുന്നണി പോരാട്ടത്തിൽ പിതിയോഗിച്ച IT സെക്രട്ടറിയെ എത്ര മോശമായിട്ടാണ് പ്രതിപക്ഷം ആക്ഷേപിച്ചത്. അദ്ദേഹം മാദ്ധ്യമങ്ങളോട് തുറന്ന മനസ്സോട് അല്ലെ സംസാരിച്ചത്. ഇതുപോലുള്ള യുദ്ധമുഖത്തു നിൽക്കുന്ന അവസ്ഥയിൽ അദ്ദേഹത്തിന് തീരുമാനം പെട്ടെന്ന് എടുക്കേണ്ടി വന്നു. മുഖ്യമന്ത്രി യുക്തമായ തീരുമാനം എടുക്കാൻ അദ്ദേഹത്തിന് അനുവാദവും കൊടുത്തിരുന്നു . ITമേഖലയിലെ വിദഗ്ദർ അടങ്ങുന്ന ഒരു empower കമ്മററിയും ഉണ്ടായിരുന്നു. ഇതെല്ലാം അദ്ദേഹം സത്യസന്ധമായി പറഞ്ഞില്ലെ. അദ്ദേഹം എടുത്ത ശക്തമായ തീരുമാനം രോഗം ബാധിച്ചവർ, അവരുടെ Contacts, റൂട്ട് മാപ്പ് എല്ലാം കൃത്യമായി കണ്ടെത്താനും രോഗം നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പിനെ വളരെയധികം സഹായവും ആയി. പക്ഷെ ഇവിടുത്തെ പ്രതിപക്ഷം എടുത്ത നിലപാട് എന്താണ്. സ്പ്രിൻക്ലർ എന്ന കമ്പനിയുടെ നാൾ വഴിയും അവർ ലോകമഹാ കള്ളൻ മാർ ആണെന്നും. Lawsuit against Sprinkler at USA എന്ന്‌ google ചെയ്താൽ കിട്ടും. കേസുണ്ട്. എന്താണു കേസ്? ഡേറ്റാ മോഷ്ടിച്ച എന്നാണോ? ഈ കമ്പനിയുടെ മുൻകാല പാർട്ടണർ ഒരിന്ത്യക്കാരൻ തന്നെ അവരുടെ Techology ആണ് ഇവർ ഉപയോഗിക്കുന്നു എന്ന പറഞ്ഞ്. അതായത് intellectual property ക്കെതിരെ. ഇമ്മാതിരി കേസുകൾ എന്താകുറവാണ്ോള ആപ്പിളും സാംസങ്ങുമായി എത്രയോ വർഷങ്ങൾ ആയി കേസു നടക്കുന്നു. ലോകത്തിലെ വലിയ IT കമ്പനികളിൽ ഒന്നായ TCS നെതിരെ ഇതുപോലെയുള്ള കേസു നടക്കുന്നില്ലെ. എന്നിട്ടും അവർക്കല്ലെ ഇപ്പോൾ പാസ്പോർട്ട് സേവനത്തിന് കരാർ കൊടുത്തിരി ക്കുന്നത്. ഇങ്ങനെ നട്ടാൽ മുളക്കാത്ത കള്ളങ്ങൾ പറഞ്ഞ് നിങ്ങൾക്കു് ജനങ്ങളെ പുകമറയിൽ എത്ര നാൾ നിർത്താൻ കഴിയും. IT സെക്രട്ടറി പറഞ്ഞല്ലൊ ആർക്കെങ്കിലും പരാതിഉണ്ടങ്കിൽ കോടതിയിൽ പോകാം. അങ്ങനെ പറയെണമെങ്കിൽ അദ്ദേഹത്തിന്റെ ഭാഗം സത്യസന്ധമായത് കൊണ്ടല്ലെ . ശ്രീ. കരുണാകരനെ താഴെ ഇറക്കാൻ വേണ്ടി നമ്പിനാരയണന്റെയും ഏതാനും മനറുള്ളവരുടെയും ജീവിതം തുലച്ച ഉമ്മൻ ചാണ്ടി കോക്കസ് തന്നെയാണ് ഇതിന് പുറകിലും. മനോരമ അടക്കമുള്ള മാദ്ധ്യമങ്ങളുടെ ആവേശം കണ്ടില്ലെ. ഇവരുടെ ലക്ഷ്യം ശ്രീ. പിണറായി വിജയൻ തന്നെ. നടക്കില്ല മക്കളെ . കേരള ജനത ഒന്നായി അദ്ദേഹത്തിന്റെ മുൻപിലുണ്ട്.

കവല പ്രസംഗവും ആയി നടക്കുന്ന അര നേതാക്കളും മുക്കാൽ നേതാക്കളും ഒരുളിപ്പും ഇല്ലാതല്ലെ വന്നിരുന്ന് cloud Storage നെപറ്റിയും, SAAs, Structured dataയെ പറ്റിയും  ഒക്കെ പറയുന്നത്. CDiT അങ്ങു  ചെയ്താൽ പോരെ എന്നല്ലെ ചോദിക്കുന്നത്. വർഷങ്ങളായി പഠിച്ചും പഠിപ്പിച്ചു കൊണ്ടും ഇരിക്കുന്ന വലിയ വലിയ Techocrat കളെ വലിച്ചു ദിത്തിയിൽ ഒട്ടിക്കാൻ ഈ ഏഭ്യന്മാർക്ക് ആരാ അധികാരം കൊടുത്തത് . ടെക്നോളജിയു മായി ഒരു ബന്ധവും ഇല്ലാത്തവർക്ക് അവരുടെ ലളിത ബുദ്ധിയിൽ മനസ്സിലാവുന്ന കാര്യം അല്ല Big Data, SaaS, cloud എന്നിവ ഒക്കെ. ലക്ഷക്കണക്കിൽ ആളുകൾ ആശുപത്രിയിൽ ആകാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു. അതിനെ track ചെയ്യാനും monitor ചെയ്യാനുമുള്ള സാങ്കേതിക വിദ്യ നമ്മൾക്കില്ല . അതുകൊണ്ടാണ് നമ്മൾ ഉള്ളവരുടെ Techology ഉപയോഗിക്കുന്നത്. രാജസ്ഥാൻ Tableu എന്ന അമേരിക്കൻ കമ്പനിയുടെ സേവനമാണ്. ശ്രീ. രമേശ് ചെത്തിത്തല  ഒക്കെ ഒന്നു തിരക്കുന്നതു നല്ലതാണ്. ഇത കമ്പനി ആണ് ശരിക്കും data fraud കേസിൽ അകപ്പട്ടിരി കുന്നംബ്. ഹെബ് റൈറ്റിസ് പിടി പെട്ട രോഗികളുടെ വിവരം ചോർത്തി Thirdpartyക്കു് കൊടുത്തതിന്. രാജസ്ഥാൻ ഭരിക്കുന്നത് cpm അല്ലല്ലോ.

പ്രതിപക്ഷമെ, നിങ്ങളോട് ഒരു കാര്യം മാത്രമെ പറയുവാനുള്ളു. KM ഷാജഹാന് പിണറായി യോട് തീർത്താൽ തീരാത്ത പകയുണ്ട്. അയാൾ പറയുന്ന വിസ്സിത്തരങ്ങൾ കേട്ട് ഇപ്പം ശരിയാകി ആരാം എന്നു പറഞ്ഞ് 16 ന്റെ സ്പാനറും കൊണ്ട് ഇറങ്ങി തിരിക്കേണ്ട. താമരശ്ശേരി ചുരം ഒക്കെ ഇറങ്ങി . കൊച്ചി പഴയ കൊച്ചി അല്ല . 

Sunday 18 August 2019

വികസനം വില്ലൻ ആവുന്നോ അതോ ആക്കുന്നതോ ?

മഴക്കെടുതിയിൽ ജീവൻ നഷ്ട്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.

ഇത്രയും വലിയ ഒരു പ്രതിസന്ധിയിൽ നാം എല്ലാം മറന്ന് ഒറ്റക്കെട്ടായി നിന്ന് ഇതിൽ നിന്ന് കരേറാൻ അശ്രാന്ത ശ്രമം നടത്തുമ്പോൾ ചില കോണുകളിൽ നിന്നും വരുന്ന ഇടപെടലുകളും അഭിപ്രായങ്ങളും നിരാശ ജനകം തന്നെ.

 അവിടെ ഇവിടെ നിന്ന് കേൾക്കുന്ന ചില അപശബ്ദങ്ങൾ വരാൻ പോകുന്ന ഇടക്കാല തിരെഞ്ഞുടുപ്പിനുള്ള തയ്യാർ എന്ന് തോന്നുന്നു.  തുടക്കം എന്ന നിലയിൽ മെട്രോമാന്റെ ഭാഗം അഭിനയിച്ചു കഴിഞ്ഞു. മുല്ലപ്പളി യുടെ ഗാഡ്ഗിൽ സ്നേഹവും ചില മാധ്യമങ്ളുടെ ഓമനക്കുട്ടൻ  ഒന്നാം ദിവസം രണ്ടാംദിവസം തന്നെ എട്ടു നിലയിൽ പൊട്ടി എങ്കിലും ഇപ്പോൾ കോൺഗ്രസ് മാമൻ മാർ ചോദിക്കുന്നത് പി.ശശി യുടെ പേരിൽ നടപടി എടുക്കാൻ എടുത്ത അത്ര സമയം ഓമനക്കുട്ടന്റെ പേരിൽ നടപടി എടുക്കൻ എടുത്തില്ല എന്ന ശശി ചോദ്യവും ആയിട്ടാണ്' രംഗം ആടിത്തിമിർക്കുന്നത്. കേന്ദ്ര മന്ത്രിയും ഇമ്മിണി വലിയ സഹായവും ആയി "മീഡിയകളിൽ " സജീവം ആയിട്ടുണ്ട്. മാദ്ധ്യമങ്ങൾ  തൂണായി ജനാധിപത്യത്തിന് ആവശ്യം ആണ് . പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ ഇവിടുത്തെ ബഹു ഭൂരിപക്ഷം മാധ്യമക്കാരും   മന്ത്രിമാരുടെ സംസാര ശൈലി മാത്രം നോക്കി അവർക്ക് നല്ല കട്ടപ്പാര കൊണ്ടു തന്നെ പണികൊടുത്ത് മുന്നേറുന്നു. അയൽ സംസ്ഥാനത്തെ മുഖ്യമന്ത്രി ആശ്വാസം ചോദിച്ചപ്പോൾ പോലീസിനെ വിട്ട് വിരട്ടി ഓടിച്ചത് വാർത്ത ആവാതിരിക്കുന്നതും ചെയ്യുന്ന നല്ല പ്രവർത്തികളെ പറ്റി ഇവിടെ ഒരക്ഷരം പറയാൻ തയ്യാറാവാത്തതും കേവലം മാധ്യമാക്കരുടെ രാഷ്ട്രീയ താല്പര്യം മാത്രം അല്ല അവരെ പരസ്യം നൽകി നിലനിർത്തി പോരുന്ന വിദ്യാഭ്യാസ  ആരോഗ്യ ലോബികളുടെ താല്പര്യ ഒന്നു  തന്നെ.

ഇതിനൊപ്പം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളും ജനദ്രോഹികൾ ശരിക്കും വിനിയോഗിക്കുന്നു.

വെള്ളപ്പൊക്കവും ദുരന്തങ്ങളും ഉണ്ടാവുമ്പോൾ മാത്രം പ്രകൃതി പ്രേമവും ആയി വരുന്ന ഞാൻ അടക്കം ഉള്ളവർ സ്വന്തം ആവശ്യങ്ങൾ വരുമ്പോൾ പ്രകൃതി  മറക്കുകയും ചെയ്യുന്ന സമീപനം മാറണം. വനം  ദേശസാത്കരിച്ചതുപോലെ ഇവുടുത്തെ പാറകളും ദേശസാൽക്കരിക്കണം .ഖനനം സർക്കാർ തന്നെ നടത്തണം. ഗാഡ്ഗിൽ പറഞ്ഞത് സമൂഹത്തിന് നല്ലതാണെങ്കിൽ അദ്ദേഹം പറഞ്ഞതുപോലു തന്നെ ഗ്രാമ സഭകളുടെ ചർച്ചക്കു വിട്ട് തീരുമാനിക്കട്ടെ. പക്ഷെ ഗ്രീൻ പ്രോട്ടോകോൾ ഒന്നും പാലിക്കാതെ പഞ്ച ഭൂതങ്ങളെയും ചൂഷണം ചെയ്തുകൊണ്ട് നിർമ്മിച്ച വൻ രമ്യഹർമ്മങ്ങളിൽ കഴിയുന്ന അവസര വാദികൾ ആയ "ഈ പ്രകുതി സ്നേഹികളെ " വെല്ലു വിളിക്കുന്നു - നിങ്ങൾ താമസിക്കുന്ന വീടുകളോ തൊഴിൽ സ്ഥലമോ ഗ്രീൻ ഹൗസ്‌ നിർമ്മാണ ചട്ടങ്ങൾ അനുസരിച്ചാണോ ? സ്വന്തം ആവശ്യം വരുമ്പോൾ ഇത് മറക്കുന്ന ഈ  പ്രകൃതി സ്നേഹികളെ സൂക്ഷിക്കുക.

എല്ലാ വിഭാഗം ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരെയും ഏകോപിച്ചു കൊണ്ട് സർക്കാർ നയം രൂപീകരിച്ചോരു പരിഹാരം കാണേണ്ടതാണ്. മുഖ്യ മന്ത്രി പറഞ്ഞ നവ കേരളം തന്നെ നിർമ്മിക്കപ്പെടണം. മണലും കല്ലും കുറവ് ഉപയോഗിക്കുന്ന എയറേറ്റഡ് കോൺക്രീറ്റ് അടക്കമുള്ള പുതിയ ടെക്നോളജി നമ്മൾ ഉപയോഗിക്കണം.

വിമർശനവും നിർദ്ദേശങ്ങളും നാടിന്റെ നന്മക്കു വേണ്ടി ആവണം. അല്ലാത് കുടിക്കാൻ ചോര തപ്പി നടക്കുന്ന കുറുനരിയുടെ മനസ്സും കൊണ്ട് ആവരുത്.




Monday 5 December 2016

"സഹകരണ "സമരം എന്ത് കൊണ്ട് അവസാനിച്ചു?

സമരത്തിലെ സഹകരണം എന്തു കൊണ്ട് ശ്രീ. ചെന്നിത്തല അവസാനിപ്പിച്ചു. ചെറിയ ഒരു നിരീക്ഷണത്തിൽ മനസ്‌സിലാവുന്നത് റീസെർവേ ബാങ്കിന്റെ നിബന്ധനകൾക്ക് വിധേയമായി, K Y C അംഗീകരിച്ചു കൊണ്ട് പ്രാഥമിക സഹകരണബാങ്ക് പ്രവർത്തിക്കാം എന്ന് ധന മന്ത്രി സമ്മതിച്ചതാണ് ശ്രീ. തോമസ് ഐസക് നെതിരെ തിരിയാൻ കാരണം എന്ന് സംശയിക്കുന്നു. U D F ന് എന്തൊക്കെയോ മറയ്കാൻ  ഉണ്ടെന്നു തോന്നുന്നു. ഇനിയും എത്ര കോടി കൾ കഥ പറയും എന്ന് കാത്തിരുന്നു കാണാം. യാത്ര ആരംഭിച്ചു. കോഴിക്കോടും, മലപ്പുറവും ഒക്കെ അനങ്ങി തുടങ്ങി.

Saturday 3 December 2016

സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുന്നു

ഇത് സാധാരണ മനുഷ്യന്റെ അവസ്‌ഥ ആണ്. മനുഷ്യന്റെ നിയന്ത്രണം നഷ്ടം ആവുന്നുവോ എന്ന് സംശയിക്കുന്നു. രാജ്യം ഒരു അരക്ഷിതാവസ്ഥയിൽ എത്താതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം. അതിനു മുൻപ് സർക്കാർ ക്രിയാൽമകമായി എന്തെങ്കിലും ചെയ്യണം.

Monday 7 November 2016

ഇനിയും മുഖ്യമന്ത്രിയെയും കണ്ടു പരാതി പറയണോ?

 ഒരു സർക്കാരിനെ ഏതു രീതിയിൽ പ്രതിസന്ധിയിൽ ആക്കാമോ എന്ന് ഗവേഷണം ചെയ്ത് പ്രാവർത്തികമാക്കിയ പോലെ തൊന്നുന്നു. എന്തായാലും തിരശീലക്കു പിന്നിലുള്ളവർ ബുദ്ധിരാക്ഷസന്മാർ തന്നെ.


Monday 31 October 2016

എന്താണ് ശ്രീ. വി.ഡി. സതീശൻ ഉന്നയിക്കുന്ന Cash (nut) വിഷയം.

  • ശ്രീ. വി.ഡി  സതീശൻ കുറച്ചു ദിവസം ആയി കശുവണ്ടി അഴിമതിയെ പറ്റി വാ തൊരാത് പ്രസംഗിക്കുന്നു. എന്താണ് വിഷയം എന്ന് അറിയാൻ പൊതു ജനത്തിനെ ആഗ്രഹം ഉണ്ട്. 

  • അഴിമതിക്ക് എതിരെ ശക്തമായ നടപടിയുമായി പോകുന്ന സർക്കാരിനെ കരിവാരി തേക്കാൻ ആണ് ഭാവം എങ്കിൽ അതിന് ശക്തമായ മറുപടിയും നടപടിയും വേണം. അതല്ല ഈ പറയുന്നതിൽ സത്യമുണ്ടെങ്കിൽ അല്ല മറിച്ചാണെങ്കിലും സത്യമായ വിവരങ്ങൾ മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ തന്നെ ഇടപെട്ട് പൊതു ജനത്തിന് വിശദീകരിക്കണം. 

  • ശ്രീ. വി.ഡി. സതീശൻ ആയത് കൊണ്ട് മാത്രമാണ് സംശയത്തിന്റ കണിക എങ്കിലും അഴിമതി ഉണ്ടോ എന്ന് ജനം സംശയിക്കുന്നത്. വി.ടി. ബലറാം, ടി.ൻ. പ്രതാപൻ, വി.ഡി. സതീശൻ ഇവർ മൂന്ന് പേർ മാത്രം ആണ് കോൺഗ്രസ്സിൽ എന്നല്ല UDF ൽ തന്നെ അല്പം എങ്കിലും പൊതുജനമദ്ധൃത്തിൽ വിശ്വസനീയർ. ആയതിനാൽ ഇതിന്റെ സത്യാവസ്ഥ പുറത്തു വരിക എന്നത് അത്യാവശ്യം തന്നെ. ശ്രീ. വി.ഡി. സതീശൻ തെറ്റാണ് പറിഞ്ഞത് എങ്കിൽ ഇതൊട് അദ്ദേഹം രാഷ്ട്രീയം നിർത്തണം. മറിച്ചാണെൻകിൽ ശ്രീമതി. മേഴ്‌സിക്കുട്ടി അമ്മയും. 
ഈ അവസരത്തിൽ കേരളത്തിൽ നിന്ന് അഴിമതി തുടച്ചു മാറ്റാൻ കഴിയുന്നല്ലെങ്കിൽ ഇനിയും ഒരിക്കലും അതിന് സാധ്യമവില്ല. എന്തൊക്കെ കഷ്ട നഷ്ടങ്ങൾ വന്നാലും ഇക്കുറി അഴിമതി അവസാനിപ്പിക്കണം. അതിനു കഴിഞ്ഞാൽ കുറഞ്ഞത് രണ്ടു തവണ കൂടി എങ്കിലും ഭരണത്തുടർച്ച ഉണ്ടാവും ഉറപ്പാ.

Thursday 20 October 2016

പിന്നെയും കലി തീരാഞ്ഞവൾ..........


ഇപ്പോൾ ശ്രീ. രമേശ് ചെന്നിത്തലയുടെ തത്ത പുരാണത്തിന്റെയും  നിയമ സഭയിൽ സ്ഥലകാല
ബോധമില്ലാതെ കിടന്ന്‌ഉറഞ്ഞുതുള്ളുന്നതിന്റയും കാരണം എല്ലാവർക്കും മനസ്സിലായല്ലോ. ഇല്ലങ്കിൽ വീക്ഷണത്തിന്റെ മുഖപ്രസംഗം വായിച്ചാൽ മതി.

ശ്രീമാന്മാർ മാണി സാർ, ബാബു, ബാലകൃഷ്ണൻ, ഇവരുടെ കാര്യം റെഡി. അടുത്തത് മിക്കവാറും മെഡിക്കൽ കോളേജ് വഴി ചെന്നിത്തല ആവും തെറിക്കാൻ പോകുന്നത്. അതിന്റെ വെപ്രാളം ആണ് താങ്കൾ കാണിക്കുന്നതെന്ന് മൂത്ത കോൺഗ്രസ് കാർക്ക് പോലും അറിയാം. പിന്നെ കേരള ജനതയുടെ കാര്യം പറയണോ. Week ക്ഷണവും അത് തന്നെ പറയുന്നു. ഒരു കാര്യം ഓർമ്മിപ്പിക്കുകാണ് - അഴിമതിക്കെതിരെ നിങ്ങളുടെ നിലപാട് ഇനിയും മാറ്റി ഇല്ലങ്കിൽ ഇപ്പോഴുള്ള 22 സീറ്റും ബിജെപി ക്കാർ കൊണ്ടുപോകും. കേരളജനത ബാലറ്റിൽ കൂടി നിങ്ങളെ പഠിപ്പിച്ചു. പക്ഷെ എന്നെ തല്ലേണ്ട അമ്മാവാ ഞാൻ ശരി ആകുകില്ല എന്നാണ് നിലപാട് എങ്കിൽ ഞങ്ങൾ പൊതു ജനം എന്ത് ചെയ്യാനാ രമേശൻ സാറെ?